ചെന്നൈ: രാജ്യത്തെ മികച്ച മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡെ നടത്തിയ ‘മൂഡ് ഓഫ് നേഷന്‍’ സര്‍വേയിലാണ് എം.കെ. സ്റ്റാലിനെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
42 ശതമാനം പേരാണ് എം.കെ. സ്റ്റാലിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്.
35 ശതമാനം പേരാണ് പിണറായി വിജയന് വോട്ട് ചെയ്തത്. 38 ശതമാനമാണ് നവീന്‍ പട്‌നായിക്കിന് ലഭിച്ചത്. അതാത് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് സര്‍വേ തയ്യാറാക്കിയിരിക്കുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഏഴാം സ്ഥാനത്തുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
country's best Chief Minister M.K. Stalin, Pinarayi in third position; India Today survey results announced