| Friday, 22nd June 2018, 10:26 am

എല്ലാ രാജ്യങ്ങളും കഴിയുന്നത്ര അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പോപ്പ്; ട്രംപ് സര്‍ക്കാരിനും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കുന്നതിനായി എല്ലാ രാജ്യങ്ങളും തങ്ങള്‍ക്ക് കഴിയുന്നത്ര അഭയാര്‍ത്ഥികളെ സ്വീകരിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നതിനായി ആഫ്രിക്കയടക്കമുള്ള സ്ഥലങ്ങള്‍ക്ക് സാമ്പത്തിക സഹായവും അഭയാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസവും ജോലിയും നല്‍കണമെന്നും പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.

അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഇറ്റലിയും ഗ്രീസും ഉദാര നിലപാടാണ് സ്വീകരിച്ചതെന്നും പോപ്പ് പറഞ്ഞു.

അമേരിക്ക നടപ്പിലാക്കാന്‍ ശ്രമിച്ച “സീറോ ടോളറന്‍സ് പോളിസി”യെയും പോപ്പ് വിമര്‍ശിച്ചു. കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്ന നയത്തോട് എതിര്‍പ്പാണെന്നും ഇക്കാര്യത്തില്‍ തന്റെ നിലപാട് യു.എസ് ബിഷപ്പ് കോണ്‍ഫറന്‍സിനൊപ്പമാണെന്നും പോപ്പ് പറഞ്ഞു. സര്‍ക്കാരിന്റെ തീരുമാനത്തെ ബിഷപ്പ് കോണ്‍ഫറന്‍സ് അപലപിച്ചിരുന്നു.

അഭയാര്‍ത്ഥികളായ കുട്ടികളെ അച്ഛനമ്മമാരില്‍നിന്നു വേര്‍പിരിക്കുന്ന സര്‍ക്കാരിന്റെ നയത്തിനെതിരെ ട്രംപിന്റെ ഭാര്യ മെലനിയയും മകള്‍ ഇവാന്‍കയും അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് “സീറോ ടോളറന്‍സ്” നയം ട്രംപ് റദ്ദാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more