| Saturday, 15th September 2018, 7:37 am

ജെ.എന്‍.യുവില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു; എ.ബി.വി.പി ഗുണ്ടായിസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ് റു സര്‍വകലാശാലാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എ.ബി.വി.പി പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ ഓഫീസിന് പുറത്ത് ബഹളം വെച്ചതോടെയാണ് വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

കംബൈന്‍ഡ് സ്‌കൂളുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുമ്പ് പലതവണ കൗണ്ടിങ്ങ് ഏജെന്റിനെ അയക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും എ.ബി.വി.പി അയച്ചില്ല.


ALSO READ: ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്; മരണം നാലായി


വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഏജെന്റിനെ ഉള്ളില്‍ കയറ്റണമെന്ന് പറഞ്ഞ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ബഹളം വെയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഇത് നിയമവിരുദ്ധമായത് കൊണ്ട് അനുവദിക്കപ്പെട്ടില്ല.

തുടര്‍ന്ന് പ്രകോപിതരായ എ.ബി.വി.പി പ്രവര്‍ത്തകര്‍ കൗണ്ടിങ്ങ് ഓഫീസിന്റെ വാതിലും ബാരിക്കേഡുകളും തകര്‍ത്തു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഗാര്‍ഡുകളെ കയ്യേറ്റം ചെയ്തതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


ALSO READ: പഠിക്കുന്നത് എല്‍.കെ.ജിയില്‍ അല്ല എം.ബി.ബി.എസിനാണ്”; 7.30ന് ഹോസ്റ്റലില്‍ പ്രവേശിക്കണമെന്ന സമയപരിധി മാറ്റാന്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം


സയന്‍സ് സ്‌കൂളുകളില്‍ നേരിട്ട തിരിച്ചടി കാരണമാണ് എ.ബി.വി.പി പ്രകോപിതരായതെന്ന് ഇടത് സംഘടനകള്‍ ആരോപിച്ചു. വോട്ടെണ്ണല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുകയാണ്.

പ്രാരംഭ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സിലും, ലൈഫ് സയന്‍സിലും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. സയന്‍സ് സ്‌കൂളുകളില്‍ പൊതുവേ എ.ബി.വി.പി വിജയിക്കുമ്പോഴാണ്് ഇടത് കക്ഷികളുടെ വിജയം. അതേസമയം സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് ഏയ്‌സറ്റെക്‌സില്‍ ബാപ്‌സ സ്ഥാനാര്‍ത്ഥി വിജയിച്ചു.

We use cookies to give you the best possible experience. Learn more