| Tuesday, 11th December 2018, 6:27 pm

മധ്യപ്രദേശിലെ ലീഡ് നിലയില്‍ വീണ്ടും അനിശ്ചിതത്വം; വോട്ടെണ്ണല്‍ രാത്രി 10 മണിവരെ നീളാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഓരോ സെക്കന്റിലും മാറി മറിയുന്ന മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം തുടരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം മുന്നേറിയത്. അത്യന്തം നാടകീയവും ഉത്കണ്ഠയും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് വോട്ടെണ്ണലിന്റെ ഒരോ മണിക്കൂറും കടന്നുപോവുന്നത്.

അതേസമയം മധ്യപ്രദേശിലെ വോട്ടെണ്ണല്‍ രാത്രി പത്ത് മണിവരെ തുടരാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Read Also : ചാണകത്തില്‍ ചവിട്ടാതെ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് പോവാന്‍ വഴി തെളിഞ്ഞു; ബി.ജെ.പി തോല്‍വി ആഘോഷമാക്കി സോഷ്യല്‍ മീഡിയ

വൈകീട്ട് മൂന്നുമണി പിന്നിടുമ്പോഴും മുന്നിലും പിന്നിലുമായി കോണ്‍ഗ്രസും ബി.ജെ.പിയും തുടര്‍ന്നു. ഒടുവില്‍ ബി.ജെ.പിയെ കടത്തിവെട്ടി കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് മുന്നേറി. എന്നാല്‍ വീണ്ടും ലീഡ് നില മാറി മറയുകയായിരുന്നു.

മധ്യപ്രദേശിലെ 230- സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഒടുവിലെ നില അനുസരിച്ച് 111 സീറ്റില്‍ ബി.ജെ.പിയും 111 സീറ്റില്‍ കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ലീഡ് നില മാറി മറിയുമെന്നാണ് സൂചന.

Read Also :ബി.ജെ.പി മാത്രമല്ല ശബരിമലയില്‍ നിന്ന് വോട്ടെടുപ്പിലെത്തിയപ്പോള്‍ ജനം ടി.വിയും എട്ടാം സ്ഥാനത്ത്

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലേക്ക് നീളുന്ന ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിടുന്ന കണക്കുകള്‍ കോണ്‍ഗ്രസിന് ഒട്ടും ആശ്വാസകരമല്ല. നിലവില്‍ 500 താഴെ മാത്രം ലീഡുള്ള 16 സീറ്റുകളില്‍ 10 സീറ്റുകളും കോണ്‍ഗ്രസിന്റെതാണ്. ബി.ജെ.പിയ്ക്കാകട്ടെ 6 സീറ്റ് മാത്രമാണ് 500 താഴെ ലീഡുള്ളത്. ഈ സീറ്റുകളിലെല്ലാം ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഈ സീറ്റുകളാണ് ഇപ്പോള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നത്.

ബി.എസ്.പി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം ഇപ്പോള്‍ നാലെണ്ണമാണ്. എണ്ണത്തില്‍ കുറവുണ്ടെങ്കിലും ഇപ്പോഴും സംസ്ഥാനത്തെ നിര്‍ണായക ശക്തികളാവാന്‍ ബി.എസ്.പിക്ക് കഴിയും. അതേസമയം ബി.എസ്.പി കോണ്‍ഗ്രസിന് പിന്തുണ പ്രഖാപിച്ചിട്ടുണ്ട്.

മറ്റ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രയോഗിച്ച് വിജയിച്ച കുതിരക്കച്ചവട രാഷ്ട്രീയം ഏറ്റവും ശക്തി കേന്ദ്രമെന്ന് വിലയിരുത്തപ്പെട്ടിരുന്ന മധ്യപ്രദേശിലും അവര്‍ പയറ്റുമോ എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്രര്‍ ഉള്‍പ്പടെയുള്ളവരുടെ നിലപാടും നിര്‍ണായകമാവും.

2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ് ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്

We use cookies to give you the best possible experience. Learn more