|

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ സ്മൃതി ഇറാനിയുടെ മണ്ഡലത്തില്‍ പ്രത്യേക പൂജകള്‍; ഒരു മാസത്തോളം നീണ്ടുനില്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള സാമ്പത്തിക വിദഗ്ധര്‍ വഴികളന്വേഷിക്കവേ പൂജകളുമായി സന്യാസികളും. അമേത്തിയിലെ പ്രയാഗ്‌രാജില്‍ നടന്നുവരുന്ന മാഗ മേളയിലെ സന്യാസിമാരാണ് സാമ്പത്തിക മാന്ദ്യത്തെ മറികടക്കാന്‍ പൂജകള്‍ നടത്തുന്നത്.

ധനത്തിന്റെ ദേവതയായ ലക്ഷ്മിദേവീയെ തൃപ്തിപ്പെടുത്തി രാജ്യത്തെ സാമ്പത്തികാവസ്ഥ മറികടക്കുന്നതിന് വേണ്ടി പ്രത്യേക തൃശ്ശൂല്‍ പൂജയാണ് നടത്തുന്നതെന്ന് അമേത്തിയിലെ പരമഹന്‍സ് ആശ്രമത്തിലെ മഹന്ത് മൗനി മഹാരാജ് പറഞ്ഞു. മേളയിലെ അദ്ദേഹത്തിന്റെ ക്യാമ്പില്‍ ഒരു മാസത്തോളം പ്രത്യേക പൂജ നടക്കുമെന്നും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യം സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. പൗരന്മാര്‍ ഈ അവസ്ഥയില്‍ ആശങ്കാകുലരാണെന്നും മഹന്ത് മൗനി മഹാരാജ് പറഞ്ഞു. വെള്ളിയാഴ്ചയാണ് മേള തുടങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2019ല്‍ തന്നെ സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ഇന്ത്യ വീണ്ടും വലിയ പ്രതിസന്ധികളിലേക്ക് നീങ്ങുമെന്നാണ് 2020 തുടക്കത്തില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എസ്.ബി.ഐ നടത്തിയ പഠനം വിരല്‍ ചൂണ്ടുന്നത് ഇന്ത്യയിലെ യുവാക്കളെ കാത്തിരിക്കുന്ന തൊഴിലില്ലായ്മ ഭീഷണിയിലേക്കാണ്. 2020ല്‍ ഇന്ത്യയില്‍ 16 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് പഠനം സൂചിപ്പിക്കുന്നു. സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ച തൊഴില്‍ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നുതാണ് എസ്ബിഐയുടെ പഠനം. ഇന്ത്യയില്‍ നിലവിലെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. 1977നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്ത്രീകളില്‍ 1983 നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് തൊഴിലില്ലായ്മ ഉള്ളതെന്ന് ദ എക്കണമോക്കില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നു.