| Monday, 26th November 2018, 9:57 am

കൂടെ നിന്നപ്പോൾ ചെറിയാൻ ഫിലിപ്പിന് അർഹമായ സ്ഥാനമാനങ്ങൾ നൽകാൻ കഴിഞ്ഞില്ല: എ.കെ. ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : ചെറിയാന്‍ ഫിലിപ്പിന് അർഹമായ സ്ഥാനമാനങ്ങള്‍ നല്‍കാന്‍ അവസരം ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അതൊരു വേദനയായി ഇപ്പോഴും തുടരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അടുപ്പക്കാരായി ഉള്ള ആർക്കെങ്കിലും അത് സാധിക്കട്ടെയെന്നും എ.കെ. ആന്റണി പറഞ്ഞു. അപ്രകാരം അദ്ദേഹത്തിന്റെ ദുഃഖങ്ങൾക്ക് ആശ്വാസം ലഭിക്കട്ടെ – ആന്റണി കൂട്ടിച്ചേർത്തു.

Also Read മന്ത്രി മാത്യു.ടി.തോമസ് രാജി വെച്ചു; കെ.കൃഷ്ണന്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍

ഭാരത് സേവക് സമാജിന്റെ പ്രഥമ എം.എം.ജേക്കബ് പുരസ്‌കാരം ചെറിയാന്‍ ഫിലിപ്പിന് നല്‍കുന്ന ചടങ്ങിലാണ് ആന്റണി ഇങ്ങനെ പ്രതികരിച്ചത്. പൊതുകാര്യങ്ങൾക്ക് വേണ്ടി എല്ലാം ഉഴിഞ്ഞു വെച്ചുവെങ്കിലും അതിൽ നിന്നും ഒന്നും നേടാൻ കഴിയാത്ത ത്യാഗിയും നിസ്വാർത്ഥനുമാണ് ചെറിയാൻ ഫിലിപ്. അദ്ദേഹം ഇപ്പോഴും തന്റെ ഭാഗം തന്നെയാണ്. സാമൂഹിക സേവനത്തിനായി മറ്റൊരു വഴി തിരഞ്ഞെടുത്തുവേങ്കിലും എന്നും തന്റെ മനസ്സിൽ അദ്ദേഹത്തിന് ഒരേ സ്ഥാനം തന്നെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാ​ഷ്​​ട്രീ​യ​ഗു​രു​വാ​യ ആ​ൻ​റ​ണി​ക്ക് തന്റെ വലം നെഞ്ചിലും കോ​ണ്‍ഗ്ര​സിൽ നിന്നും ഇടതുപക്ഷത്തേക്ക് വന്ന ത​നി​ക്ക് അ​ര്‍ഹ​മാ​യ സ്ഥാ​ന​മാ​നം തന്നു സ്വീകരിച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഇ​ടം​നെ​ഞ്ചിലുമാണ് താൻ സ്ഥാനം നൽകിയിരിക്കുന്നതെന്ന് ചെറിയാൻ ഫിലിപ് പ്രതികരിച്ചു. രണ്ടുപേരും തനിക്ക് തുല്യരാണ്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത് കൊണ്ടല്ല താൻ കോൺഗ്രസ് വിട്ടത്. അങ്ങനെയുള്ള അല്പത്തരം താൻ കാണിക്കില്ല. എന്നാൽ കോൺഗ്രസ് വിട്ടതെന്തിന്റെ കാരണത്തെ കുറിച്ച് പറയാൻ ചെറിയാൻ ഫിലിപ്പ് വിസമ്മതിച്ചു.

Also Read കള്ളപ്പണത്തിന്റെ കണക്ക് നൽകാനാവില്ല: പ്രധാനമന്ത്രിയുടെ ഓഫീസ്

താൻ മാസത്തിൽ രണ്ടുതവണയെങ്കിലും ആന്റണിയെ വിളിക്കാറുണ്ട്. അദ്ദേഹം തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം താൻ പോയി കാണാറുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ​കോൺഗ്രസ് വിട്ട ശേഷം ചെറിയാൻ ഫിലിപ്പും ആന്റണിയും ഇതാദ്യമായാണ് ഒരു വേദി പങ്കിടുന്നത്. കോൺഗ്രസ് നേതാവ് എം.എം. ഹസ്സനും വേദിയിൽ സന്നിഹിതനായിരുന്നു.

We use cookies to give you the best possible experience. Learn more