ഹൈദരാബാദ്: മാസ്‌ക് വാങ്ങി ധരിക്കാന്‍ പണമില്ലാത്തത് കൊണ്ട് കിളിക്കൂടുകൊണ്ട് മുഖം മറച്ച് ആട്ടിടയന്‍. തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തിലെ മെകല കുര്‍മയ്യയാണ് കിളിക്കൂട് മാസ്‌കാക്കി മാറ്റിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെന്‍ഷന്‍ വാങ്ങാനായി സര്‍ക്കാര്‍ ഓഫീസില്‍ കുര്‍മയ്യ എത്തിയത് ഈ ‘മാസ്‌ക്’ ധരിച്ചായിരുന്നു. കുര്‍മയ്യ കിളിക്കൂട് മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം മാസ്‌ക് വാങ്ങാന്‍ കാശില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ മാസ്‌ക് വിതരണം ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.
തെലങ്കാനയില്‍ നിലവില്‍ കൊവിഡ് ബാധിച്ച് 46488 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Couldn’t afford mask, Telangana shepherd walks into govt office wearing birds’ nest on his face