ഷിയാമിന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതിനു പിന്നില്‍. എലിയില്‍ ഇതു പരീക്ഷിച്ചതായും ഗവേഷകര്‍ പറയുന്നു. എലിയുടെ കേടുവന്ന കരള്‍ കലകള്‍ (ടിഷ്യു) പുനരുജ്ജീവിപ്പിക്കുന്നതില്‍ വിജയിച്ചതായും ഗവേഷകര്‍ അറിയിച്ചു.
സയന്‍സ് ട്രാന്‍സ്പ്ലാന്റേഷന്‍ മെഡിസിനില്‍ ഇവരുടെ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശരീരത്തിലെ കലകള്‍ പുനരുല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന തന്മാത്രകള്‍ ഉപയോഗിച്ചാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. അവയവങ്ങളുടെ ആകാരം നിര്‍ണയിക്കുകയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഹിപ്പോ എന്‍സൈമിന്റെ ഘടകമായ തന്മാത്രയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു ഗവേഷകര്‍.
കലകള്‍ പുനരുജ്ജീവിക്കാന്‍ അനുവദിക്കാത്ത എം.എസ്.ടി1, എം.എസ്.ടി2 എന്നീ എന്‍സൈമുകളുടെ പ്രവര്‍ത്തനം തടസപ്പെടുന്ന ചെറിയ തന്മാത്രകളെ ഗവേഷകര്‍ കണ്ടെത്തി. ഗവേഷകര്‍ എന്‍സൈമുകളെ തടയുകയും എക്‌സ്.എം.യു-എം.പി-1 എന്ന ഈ തന്മാത്ര ഉപയോഗിച്ച് കലകളെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കുകയുമായിരുന്നു.
പുതിയ ഔഷധം വഴി അവയവങ്ങളില്‍ ദീര്‍ഘമായി തുടരുന്ന മുറിവുകള്‍, ക്ഷതങ്ങള്‍, മരുന്നുകളുടെ പാര്‍ശ്വഫലമായി സംഭവിക്കുന്ന ശോഷണങ്ങള്‍ തുടങ്ങിയവ പ്രതിരോധിക്കാനും പൂര്‍വ്വനില വീണ്ടെടുക്കാനുമാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫ ഷൗ ദവാങ് അവകാശപ്പെടുന്നു.