കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ടുകളും തനിക്ക് ലഭിക്കുന്നുണ്ടെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. വോട്ടു ചെയ്തവര്‍ തന്നെ വാട്ട്സാപ്പിലും വിളിച്ചുമെല്ലാം അറിയിക്കുന്നുണ്ട്. അതില്‍ ബി.ജെ.പിക്കാരുമുണ്ടെന്നാണ് സി.ഒ.ടി നസീര്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
‘വോട്ട് ചെയ്യുന്നവര്‍ വിളിച്ചും വാട്ട്സ് ആപ്പില്‍ മെസേജ് അയച്ചും അറിയിക്കുന്നുണ്ട്. നല്ല പ്രതീക്ഷയുണ്ട്. വോട്ട് ചെയ്യുന്നവരില്‍ സി.പി.ഐ.എമ്മുകാരും ലീഗുകാരും ബി.ജെ.പിക്കാരുമൊക്കെയുണ്ട്. എല്ലാവരുടെയും വോട്ട് ലഭിക്കുന്നുണ്ട്,’ സി.ഒ.ടി നസീര്‍ പറഞ്ഞു.
അതേസമയം നേരത്തെ ബി.ജെ.പി വോട്ട് വേണ്ടെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞിരുന്നു. ആ നിലപാടില്‍ മാറ്റമില്ലെന്നും നസീര്‍ അറിയിച്ചിരുന്നു. എന്നാല്‍ തലശ്ശേരിയില്‍ സി.ഒ.ടി നസീറിന് തന്നെ പിന്തുണ നല്‍കുമെന്ന് വി. മുരളീധരന് പറഞ്ഞിരുന്നു.
അതിനിടയില്‍ തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ജില്ലാ നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നിരുന്നു. ബി.ജെ.പിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ചുമതലയുള്ള വിനോദാണ് തലശ്ശേരിയില്‍ മനസാക്ഷി വോട്ട് എന്നതാണ് ബി.ജെ.പിയുടെ നിലപാടെന്ന് വ്യക്തമാക്കിയത്.
വോട്ട് നസീറിന് നല്‍കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മനസാക്ഷി വോട്ട് എന്ന നിലപാടുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക