കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന വാഹനത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഈ കാറിലാണ് എം.എല്‍.എ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയത്.
എന്നാല്‍ കാറില്‍ എം.എല്‍.എ ബോര്‍ഡ് വെച്ചിരുന്നില്ല. കെ.എല്‍ 07 സി.ഡി 6887 നമ്പര്‍ ഇന്നോവയാണിത്. ഷംസീറിന്റെ സഹോദരന് എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഈ കാറില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നുമായിരുന്നു പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്.
തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനു മുമ്പില്‍ വെച്ചും ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിനടത്തുവെച്ചുമാണ് കാറില്‍ ഗൂഢാലോചന നടന്നതെന്ന് കേസില്‍ അറസ്റ്റിലായ പൊട്ടി സന്തോഷ് മൊഴി നല്‍കിയിരുന്നു.
മെയ് 18-ന് രാത്രിയാണ് തലശ്ശേരി കായ്യത്ത് റോഡിലെ കനക് റെസിഡന്‍സിക്കു സമീപം നസീര്‍ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തലശ്ശേരി ഏരിയാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി എന്‍.കെ രാഗേഷും അറസ്റ്റിലായിരുന്നു.