| Thursday, 1st February 2024, 2:39 pm

എമ്പുരാന്‍ വിജയിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ പൃഥ്വിരാജിന്റെ വിഷന്‍ വലുതാണ്' : കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള് ഈ വര്ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാന്. 2019ല് ഏറ്റവും കൂടുതല് കളക്ഷന് കിട്ടിയ മോഹന്ലാല് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ആദ്യ ഷെഡ്യൂള് യു.കെ. യില് പൂര്ത്തിയാവുകയും അടുത്ത ഷെഡ്യൂള് യു.എസ്സില് പുരോഗമിക്കുകയുമാണ്. സിനിമയുടെ വസ്ത്രാലങ്കാരം നിര്വഹിക്കുന്ന സുജിത് സുധാകരന് സൈന സൗത്ത് പ്ലസ്സിന് നല്കിയ അഭിമുഖത്തില് സിനിമയെപ്പറ്റിയുള്ള പ്രതീക്ഷകള് പങ്കുവെച്ചു.

‘എമ്പുരാന് എങ്ങനെയായിരിക്കുമെന്ന് ഈ സ്റ്റേജില് പറയുന്നത് അക്രമമായിരിക്കും. പക്ഷേ അതിന്റെ സ്‌കെയില് എന്നു പറയുന്നത് വളരെ വലുതായിരിക്കും. ഇപ്പോ അതിന്റെ കുറച്ച് ഭാഗം യു.കെ. യില് ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് യു.എസ്സില് നടന്നുകൊണ്ടിരിക്കുന്നു, ഇനി അടുത്തത് അബുദാബിയില് അല്ലെങ്കില് വേറെ ഏതെങ്കിലും രാജ്യത്ത് ഷൂട്ട് ചെയ്യും. അത്രയും രാജ്യങ്ങളില് ഷൂട്ട് ചെയ്യേണ്ട ആവശ്യം ആ സിനിമക്ക് ഉണ്ട്. അതിന്റെ ഡയറക്ടറുടെ വിഷന്റെ കൂടെയാണ് നമ്മള് നില്ക്കുന്നത്.

ആ വിഷന്റെ കൂടെ നില്ക്കുമ്പോള് സിനിമ എവിടെയൊക്ക എത്തും, ആളുകളില് ഇംപാക്ട് ഉണ്ടാക്കുമോ ഇല്ലയോ, കൊമേഴ്‌സ്യലി വിജയിക്കുമോ ഇല്ലയോ എന്നുള്ളതൊക്കെ എന്നെ സംബന്ധിച്ച് സെക്കന്ഡറിയാണ്. ആ വിഷന്റെ കൂടെ നില്ക്കാനാണ് ഞാന് ആഗ്രഹിക്കുന്നത്. അവര് എന്താണോ ആഗ്രഹിക്കുന്നത്, അത് തിയേറ്ററിലേക്കെത്തിക്കാന് നോക്കുക. അത്രയേ ഞാന് ചെയ്യുന്നുള്ളൂ’ സുജിത് പറഞ്ഞു.

2016ല് റിലീസായ ഒപ്പം എന്ന സിനിമയിലൂടെ വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്ന സുജിത് ലൂസിഫര്, ഇട്ടിമാണി, മരയ്ക്കാര് തുടങ്ങി എട്ടോളം സിനിമകളുടെ ഭാഗമായി. മരയ്ക്കാര് അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലെ വസ്ത്രാലങ്കാരം സുജിത്തിനെ ദേശീയ അവാര്ഡിന് അര്ഹനാക്കി. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ മോഹന്ലാല് ചിത്രം മലൈക്കോട്ടൈ വാലിബനിലെ വസ്ത്രാലങ്കാരവും സുജിതിന്റേത് തന്നെയായിരുന്നു.

Content Highlight:  Costume Designer Sujith Sudhakar sharing the hope about Empuraan

Latest Stories

We use cookies to give you the best possible experience. Learn more