| Tuesday, 12th October 2021, 1:00 pm

മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെയായിരുന്നു ഞങ്ങള്‍; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് അക്ഷയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയില്‍ നിന്നും മലയാള സിനിമയിലെ തിരക്കുള്ള കോസ്റ്റ്യൂം ഡിസൈനറായി മാറിയിരിക്കുകയാണ് അക്ഷയ പ്രേംനാഥ്. ഓം ശാന്തി ഓശാനയില്‍ ഒരേസമയം രണ്ടും മൂന്നും പേരെ പ്രേമിച്ചു നടന്ന നസ്രിയയുടെ സുഹൃത്തായ നീതുവില്‍ നിന്നും കോസ്റ്റ്യൂം ഡിസൈനറിലേക്കുള്ള ഈ യാത്ര വളരെ പെട്ടെന്ന് ആയിരുന്നു. വണ്‍, ഹോം, ഭ്രമം തുടങ്ങിയ മലയാളത്തിലെ പ്രധാനപ്പെട്ട സിനിമകള്‍ക്കെല്ലാം കോസ്റ്റിയൂം ചെയ്തുകഴിഞ്ഞു അക്ഷയ.

മമ്മൂട്ടിക്കൊപ്പമുള്ള തന്റെ ആദ്യമലയാള ചിത്രമായിരുന്നു വണ്‍ എന്ന് അക്ഷയ പറയുന്നു. മമ്മൂക്ക സെറ്റിലേക്ക് വരുമ്പോള്‍ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ വരുമ്പോള്‍ കുട്ടികള്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നത് പോലെ എല്ലാവരും നില്‍ക്കുമായിരുന്നെന്നും അത്രയും പ്രോപ്പര്‍ ആയി നടന്ന ഒരു സെറ്റായിരുന്നു അതെന്നും അക്ഷയ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കുറേ സീനിയര്‍ ആക്ടേഴ്സ് അഭിനയിച്ച ചിത്രമായിരുന്നു വണ്‍. ജഗദീഷ്, സിദ്ദിഖ്, മുരളീഗോപി, ജോജു അങ്ങനെ ഒരു വലിയ താരനിര ഉള്ള ചിത്രമായിരുന്നു. കോസ്റ്റ്യൂം ഡിസൈന്‍ എന്നതിനേക്കാള്‍ കോസ്റ്റ്യൂം മാനേജ്മെന്റിന് പ്രാധാന്യം ഉള്ള ഒരു സിനിമയായിരുന്നു വണ്ണെന്നും അക്ഷയ പറയുന്നു.

വണ്ണിന് ശേഷമാണ് ഹോം എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. ഹോമിലെ ഇന്ദ്രന്‍സിന്റെ കോസ്റ്റ്യൂംസ് എനിക്ക് ശരിക്കും ചലഞ്ചിങ് ആയിരുന്നു. അദ്ദേഹത്തോട് മെഷര്‍മെന്റ് ചോദിക്കുന്ന ദിവസം തന്നെ എനിക്ക് ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ ഏറ്റവും ഡൗണ്‍ ടു എര്‍ത്ത് ആയിട്ടാണ് ആദ്ദേഹം പെരുമാറിയത്. അപ്പോഴാണ് ആശ്വാസമായത്.

ഭ്രമത്തിന്റെ കോസ്റ്റിയൂം തന്നെ സംബന്ധിച്ച് ചലഞ്ചിങ് ആയിരുന്നെന്നും ഹിന്ദി ചിത്രത്തിന്റെ റീമേക്ക് വേര്‍ഷന്‍ ആയതിനാല്‍ തന്നെ കോസ്റ്റ്യൂം സമാനമാകരുത് എന്നതായിരുന്നു വെല്ലുവിളിയെന്നും അക്ഷയ പറയുന്നു.

ഓരോ ക്യാരക്ടറിനും വേണ്ടി ലുക്ക് ബുക്ക് ഉണ്ടാക്കിയാണ് അതിനെ മറികടന്നത്. ഫോര്‍ട്ട് കൊച്ചിയുടെ കള്‍ച്ചറല്‍ ഫാക്ടേഴ്‌സ് കൂടി ചേരുന്ന കോസ്റ്റ്യൂംസ് ആയിരുന്നു വേണ്ടിയിരുന്നത്. കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ വളരെ ഫ്രീഡം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ 100 ശതമാനം റിസള്‍ട്ട് കൊടുക്കാന്‍ പറ്റി.

ഏറ്റവും കംഫര്‍ട്ട് ആയിട്ട് വര്‍ക്ക് ചെയ്യാന്‍ പറ്റിയ ആളായിരുന്നു പൃഥ്വിരാജ്. പണ്ട് മുതലെ ശങ്കര്‍ സാറിന്റെ ഒരു ഫാന്‍ ആയിരുന്നു ഞാന്‍ ഈ സിനിമയില്‍ അദ്ദേഹത്തിന് വേണ്ടി ഡിസൈന്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം ഉണ്ട്, അക്ഷയ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Costume Designer Akshaya Share Her Ecperiance With Mammootty Prithviraj

We use cookies to give you the best possible experience. Learn more