| Tuesday, 12th March 2019, 11:52 pm

ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ചെലവാകുക 500 ബില്ല്യൺ രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മൊത്തം ചെലവാകുന്ന തുക 500 ബില്ല്യൺ രൂപയോളമെന്ന്(ഏഴ് ബില്യണ്‍ ഡോളറോളം) ന്യൂദല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ്. 2016ൽ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യമായ അമേരിക്കയിൽ നടന്ന തെരഞ്ഞെടുപ്പിന്‍റെ ചെലവിനെക്കാള്‍ അധികമാണ് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലേതെന്ന് ബിസിനസ് മാധ്യമമായ ബ്ലൂംബർഗും പറയുന്നു.

Also Read “അല്ലോ” ആപ്പ് പൂട്ടി ഗൂഗിൾ

അമേരിക്കൻ പ്രസിഡന്റ് തന്റെയും തന്റെ പാർട്ടിയുടെയും പ്രചാരണത്തിനായി ഉപയോഗിക്കുന്ന തുക ശരാശരി 6.5 ബില്ല്യൺ ഡോളറാണ്. ഇത്തവണ ഇന്ത്യയിൽ 2014ലെ തെരഞ്ഞെടുപ്പിനേക്കാൾ 40 ശതമാനം അധികം ചെലവാണ് സെന്റർ ഫോർ മീഡിയ സ്റ്റഡീസ് പ്രവചിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 5 ബില്യണ്‍ ഡോളര്‍ ആയിരുന്നു മൊത്തം ചെലവ്.

Also Read മായാവതിയുടെ സഹായം ആവശ്യമില്ല: കോൺഗ്രസ്

ഒരു വോട്ടര്‍ക്കായി ഏകദേശം എട്ട് ഡോളറാണ്(600ഓളം രൂപ) തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവാക്കുന്നത് എന്നാണ് അനുമാനിക്കുന്നത്. 3 ഡോളറാണ് താഴെക്കിടയിലുള്ള ഒരു ശരാശരി ഇന്ത്യൻ പൗരന്റെ ജീവിത ചെലവ്. പരസ്യം, സോഷ്യൽ മീഡിയ പ്രചാരണം, പ്രചാരണയാത്രകൾ എന്നിവയ്ക്കാണ് ഇത്തവണ ഏറ്റവും കൂടുതൽ പണം ചെലവാകുക. സോഷ്യല്‍ മീഡിയ ചെലവ് 50 ദശലക്ഷം രൂപയിൽ അധികമാകും. 2014ൽ ഇത് 2.5 ബില്യണ്‍ രൂപയായിരുന്നു.

We use cookies to give you the best possible experience. Learn more