ന്യൂദല്‍ഹി: ഹൈക്കോടതിയിലെ അഴിമതി പരസ്യമായ രഹസ്യമാണെന്ന് പാട്‌ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാര്‍. ബുധനാഴ്ച പുറപ്പെടുവിച്ച 20 പേജുള്ള ഉത്തരവിലാണ് ജഡ്ജി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുത്ത് പാട്‌ന ചീഫ് ജസ്റ്റിസ്. രാകേഷ് കുമാറിന് നല്‍കിയ ജുഡീഷ്യല്‍ ഉത്തരവാദിത്തങ്ങള്‍ ചീഫ് ജസ്റ്റിസ് പിന്‍വലിക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ ജഡ്ജിയായി ഉയര്‍ത്തപ്പെട്ടശേഷം ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി, മുതിര്‍ന്ന ജഡ്ജിമാരെല്ലാം ചീഫ് ജസ്റ്റിസിനെ സുഖിപ്പിക്കുകയാണ്. തുടക്കത്തില്‍ ഞാന്‍ കരുതി എന്തിനാണ് മുതിര്‍ന്ന ജഡ്ജിമാര്‍ ഇങ്ങനെ ചെയ്യുന്നതെന്ന്. പക്ഷേ കുറച്ചുസമയം കഴിഞ്ഞപ്പോള്‍ എനിക്ക് കാര്യങ്ങള്‍ മനസിലായി. തനിക്കു വേണ്ടപ്പെട്ടവരെ ജഡ്ജിമാരായി ഉയര്‍ത്തിക്കിട്ടാനോ അല്ലെങ്കില്‍ അഴിമതിക്കാരായ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഗുണകരമായ ചില കാര്യങ്ങള്‍ക്കോ വേണ്ടിയാണെന്ന്. ‘ എന്നായിരുന്നു ബുധനാഴ്ചത്തെ ഉത്തരവില്‍ രാകേഷ് കുമാര്‍ പറഞ്ഞത്.