കോഴിക്കോട്: കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ ധനാപഹരണ കേസ്. കണ്ണൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അഗ്രിന്‍കോ എന്ന സഹകരണസ്ഥാപനത്തിന്റെ പേരില്‍ 77 കോടി തിരിമറി നടത്തിയെന്നാണ് കേസ്.
വ്യാജരേഖ ചമച്ചുവെന്നും ഗൂഢാലോചന, അഴിമതി നടത്തിയെന്നുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി മൂന്നാം പ്രതിയായാണ് എം.കെ രാഘവനെ പ്രതിചേര്‍ത്തിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
സ്ഥാപനത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള കേസ് എന്നാണ് വിവരം. 2002 മുതല്‍ 2014വരെ എം.കെ രാഘവന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. സഹകരണ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന്‍ ആണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.