തിരുവനന്തപുരം: അയ്യപ്പസേവാ സംഘം അന്താരാഷ്ട്ര കൊള്ളക്കാരുടെ പിടിയിലാണെന്ന് അഖില ഭാരതീയ അയ്യപ്പസേവാ സംഘം കണ്ണൂര്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.സി മണികണ്ഠന്‍ നായര്‍. ദേവികുളം യൂണിയന്‍ വൈസ് പ്രസിഡന്റ് സി.എം സാലിമോനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഭരണസമിതിയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി മണികണ്ഠന്‍ രംഗത്തെത്തിയത്.
ശബരിമല സന്നിധാനത്ത് വലിയ അഴിമതി നടക്കുന്നുവെന്നും നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്നും ഇരുവരും ആവശ്യപ്പെട്ടു. കഴിഞ്ഞ 12 വര്‍ഷമായി ഒരാളാണ് സംഘത്തിന്റെ സെക്രട്ടറി. വരവ്- ചെലവ് കണക്കുകള്‍ എഴുതാറില്ല.
കഴിഞ്ഞ മാസം 23 ന് നടന്ന തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. സ്വയം ഭാരവാഹികളായ തെന്നല ബാലകൃഷ്ണപിള്ളയും മറ്റ ഭാരവാഹികളും രാജിവെച്ച് തെരഞ്ഞെടുപ്പ് നടത്തണം.
ALSO READ: ശബരിമല; റിവ്യൂ-റിട്ട് ഹരജികള്‍ ഇന്ന്, സാധ്യതകള്‍ ഇങ്ങനെ
സംഘത്തിന്റെ ദേശീയ വൈസ് പ്രസിഡന്റ് മോഹന്‍. കെ. നായര്‍, ദേശീയ പ്രവര്‍ത്തകസമിതി യോഗം വി.കെ രാജഗോപാല്‍, പ്രത്യേക ക്ഷണിതാവ് മുല്ലക്കല്‍ ശശികുമാര്‍, കുട്ടനാട് യൂണിയന്‍ സെക്രട്ടറി എന്‍.ആര്‍.സി കുറുപ്പ്, റാന്നി യൂണിയന്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല തുടങ്ങിയവരാണ് ആചാര സംരക്ഷണ സമിതിയ്ക്ക് രൂപം നല്‍കി.
ഇവര്‍ നേതൃത്വം കൊടുത്ത സമരമാണ് തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ നിലയ്ക്കലില്‍ സംഘര്‍ഷത്തിനിടയാക്കിയത്. ദേശീയ നേതൃത്വത്തോട് ആലോചിക്കാതെയും അനുമതി വാങ്ങുകയും ചെയ്യാതെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പന്തളം കൊട്ടാരം നിര്‍വാഹകസമിതിയെ കൂട്ടുപിടിച്ച് നിലയ്ക്കലില്‍ ഷെഡ് കെട്ടി നാമജപസമരം നടത്തുകയായിരുന്നു.
സുപ്രീംകോടതി വിധിക്കെതിരെ ഭക്തജനവികാരം ഇളക്കിവിട്ടതും ഇവരാണെന്നും ഇരുവരും ആരോപിച്ചു. ഭാരവാഹികള്‍ നടത്തിയ സാമ്പത്തിക അഴിമതിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് മുഖ്യമന്ത്രിയ്ക്കും ദേവസ്വം മന്ത്രിയ്ക്കും നിവേദനം നല്‍കുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെയും ഭരണസമിതിയ്‌ക്കെതിരെ മണികണ്ഠന്‍ രംഗത്തെത്തിയിരുന്നു. ഏഴായിരം കോടി ആസ്തിയുള്ള അഖില ഭാരത അയ്യപ്പസേവാസംഘത്തില്‍ നടക്കുന്ന അഴിമതിയെപ്പറ്റി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം കഴിഞ്ഞ മാസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഫയല്‍ചിത്രം
WATCH THIS VIDEO: