|

അഴിമതിക്കാരെ ചൈനയിലെപ്പോലെ വെടിവച്ച് കൊല്ലണമെന്ന് സിബി മാത്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: അഴിമതിക്കാരെ ചൈനയിലേത് പോലെ വെടിവച്ച് കൊല്ലണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്.

അഴിമതിക്കെതിരെ വേണ്ട നടപടിയെടുക്കാനോ അഴിമതിക്കാരെ ശിക്ഷിക്കാനോ സര്‍ക്കാരിന് താല്‍പ്പര്യമില്ല.

കഴിഞ്ഞ അമ്പത് വര്‍ഷമായി വിജിലന്‍സിന് നിയമപരമായ പിന്തുണ ലഭിക്കുന്നില്ല. വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്നും അദ്ദേഹം പറഞ്ഞു..

വിജിലന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.