അനുമതിയില്ലാതെ പാര്‍ക്കിംഗ് ഫീസ് പിരിച്ചാല്‍ നടപടി: മേയര്‍ എ.കെ പ്രേമജം
Daily News
അനുമതിയില്ലാതെ പാര്‍ക്കിംഗ് ഫീസ് പിരിച്ചാല്‍ നടപടി: മേയര്‍ എ.കെ പ്രേമജം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2014, 10:59 am

 

[] കോഴിക്കോട്: അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണ ചട്ട പ്രകാരം നഗരത്തിലെ കെട്ടിടങ്ങളുടെ പാര്‍ക്കിംഗ് സ്ഥലമായി കാണിച്ച ഭാഗത്ത് വണ്ടി നിര്‍ത്തിയിടാന്‍പണം പിരിക്കുന്നത് കണ്ടാല്‍ ഇനി മുതല്‍ കര്‍ശനമായ നടപടിെയടുക്കും.

മേയര്‍ പ്രഫസര്‍ എ.കെ പ്രേമജം നഗര സഭാ യോഗത്തെ അറിയിച്ചതാണ് ഇക്കാര്യം.

സി.പി.ഐ.എം കൗണ്‍സിലര്‍ വി.സുധീറാണ് ഇക്കാര്യത്തില്‍ കൗണ്‍സില്‍ യോഗത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഏതെങ്കിലും സ്ഥലത്ത്
പാര്‍ക്കിംഗ് പണം പിരിക്കണമെങ്കില്‍ അത് സ്വകാര്യ വണ്ടിത്താവളമായി ലൈസന്‍സ് നേടണം. നഗരത്തില്‍ രണ്ടിടത്ത് ഇത്തരം സ്വകാര്യ വണ്ടിത്താവളങ്ങള്‍ക്ക് അനുമതി നല്‍കി.

നഗരത്തിലെ ഏഴ് സിനിമാ തിയറ്ററുകള്‍ പാര്‍ക്കിംഗ് ഏരിയ അനുവദിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

കുടുംബ ശ്രീ ഈ ഷോപ്പുകള്‍ക്കും കിയോസ്‌കിനുമെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ആരോപണമുണ്ടായി.
കുടുംബ ശ്രീ പ്രവര്‍ത്തകര്‍ക്കായി ഈയിടെ ആരംഭിച്ച ഈ ഷോപ്പുകള്‍ കുത്തക കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള കേന്ദ്രങ്ങളായി മാറിയെന്നും പദ്ധതിയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നുമാണ് ആക്ഷേപം.