കൊറോണ വൈറസ്; ബ്രേക്ക് ദ ചെയിനില്‍ പങ്കാളികളായി മഞ്ജുവും ലിജോ ജോസ് പെല്ലിശ്ശേരിയുമടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: കൊറോണ വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബോധവത്കരണ ക്യാംപെയിന്‍ ബ്രേക്ക് ദ ചെയിനില്‍ പങ്കാളികളായി സിനിമാ പ്രവര്‍ത്തകരും.
സംവിധായകന്‍രായ ലിജോ ജോസ് പെല്ലിശ്ശേരി, ബി ഉണ്ണികൃഷ്ണന്‍, അഭിനേതാക്കളായ മഞ്ജു വാര്യര്‍, ജോജു ജോര്‍ജ് തുടങ്ങി നിരവധി പേരാണ് ക്യാംപെയ്‌നിന്റെ ഭാഗമായത്.
കൈകള്‍ ശുദ്ധമാക്കാനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടിയാണ് ബ്രേക്ക് ദ ചെയ്ന്‍. വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ ഇക്കാര്യം അറിയിച്ചത്.
ബ്രേക്ക് ദ ചെയ്ന്‍ എന്നത് കൊവിഡിനെ തടയാനുള്ള മരുന്നല്ലെന്നും മുമ്പ് പറഞ്ഞിട്ടുള്ള മറ്റു നിര്‍ദേശങ്ങളും ഇതിനൊപ്പം പാലിച്ചു പോകണമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് വൈറസ് ബാധയുള്ളയാള്‍ മറ്റൊരാള്‍ക്ക് കൈകൊടുക്കുകയോ ഏതെങ്കിലും പ്രതലത്തില്‍ തൊടുകയോ ചെയ്താല്‍ അത് അവിടെ കടന്നുകൂടും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ‘ബ്രേക്ക് ദ ചെയിന്‍’ അവതരിപ്പിക്കുന്നത്.
ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുന്നത് ഒരു ശീലമാക്കിയാല്‍ വൈറസിന്റെ സാധ്യത തടയാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.