കൊവിഡ്-19 പ്രതിസന്ധിക്കിടെ യു.കെയില്‍ കാര്‍ഷിക ജോലിയിലേക്ക് തിരിയുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. യു.കെയിലെ ജോബ് സെര്‍ച്ചിംഗ് പ്ലാറ്റാഫോമായ ടോട്ടല്‍ജോബ്‌സില്‍ ഒരാഴ്ച മാത്രം കാര്‍ഷിക ജോലികള്‍ക്കായി 50000 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഒപ്പം ഒരു മാസത്തിനുള്ളില്‍ കാര്‍ഷിക ജോലികള്‍ക്കായുള്ള അപ്ലിക്കേഷനില്‍ 83 ശതമാനം വര്‍ധവനവാണുണ്ടായിരിക്കുന്നത്. ടോട്ടല്‍ജോബിനു സമാനമായ കമ്പനികളുടെയും ഡാറ്റയില്‍ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഫാം ജോലികള്‍, പഴം ശേഖരിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് വലിയ തോതില്‍ ആള്‍ക്കാര്‍ വരുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ്-19 മൂലം നിലവില്‍ ജോലി ഇല്ലാത്തവരാണ് കാര്‍ഷിക ജോലിയിലേക്ക് തിരിയുന്നത്. അതേ സമയം ഇത് വലിയതോതില്‍ കൃഷി ഉടമകള്‍ക്ക് ആശ്വാസമാണ്. യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവിടെ മറ്റു നാടുകളില്‍ നിന്നുള്ള തൊഴിലാളികളെയും ലഭ്യമല്ല. അതിനാല്‍ കാര്‍ഷിക മേഖലകളില്‍ തൊഴിലാളികളെ ആവശ്യമാണ്.
സാധാരണയായി കാര്‍ഷിക ഉടമകള്‍ സീസണലായി കുടിയേറ്റ തൊഴിലാളികളെയാണ് ജോലിക്കെടുത്തിരുന്നത്. ഇപ്പോള്‍ യാത്ര നിയന്ത്രണമുള്ളതിനാല്‍ ഇവരെ ലഭ്യമല്ല. തൊഴിലാളികളില്ലാത്ത സാഹചര്യത്തില്‍ ലക്ഷകണക്കിന് പഴങ്ങളും പച്ചക്കറികളും നശിച്ചു പോവുമെന്ന അവസ്ഥ വന്നപ്പോള്‍ ലാന്‍ഡ് ആര്‍മി എന്ന പേരില്‍ യു.കെയിലെ കൃഷിയുടമകള്‍ ഒരു റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രധാനമന്ത്രി ബോറിസ്‌ജോണ്‍സണ് ഉള്‍പ്പെടെ യു.കെയില്‍ 60733 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7097 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.