ഹോങ്കോംഗ്: ഹോങ്കോംഗില്‍ കൊവിഡ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച ഒറ്റയടിക്ക് 100ല്‍ അധികം കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ചൈനയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ആശങ്കയുയര്‍ത്തി ഹോങ്കോംഗില്‍ പെട്ടെന്ന് കൊവിഡ് വ്യാപനം വീണ്ടും ഗുരുതരസ്ഥിയിലേക്ക് എത്തിനില്‍ക്കുന്നത്.
ജൂണ്‍ അവസാനത്തോടെ പ്രാദേശിക വ്യാപനം പിടിച്ചുകെട്ടി രോഗം കൈകാര്യം ചെയ്യുന്നതില്‍ നഗരം മികച്ച വിജയം നേടിയിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമാവുകയായിരുന്നു. വൈറസ് ബാധ ഒരിക്കല്‍ കൂടി വര്‍ദ്ധിച്ചു. 7.5 ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് പുതിയ പൊട്ടിപ്പുറപ്പെടല്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം അഞ്ഞൂറിലധികം രോഗബാധ സ്ഥിരീകരിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം ഞായറാഴ്ച പറഞ്ഞു.
ഞായറാഴ്ച 108 പുതിയ കൊവിഡ് കേസുകള്‍ ആരോഗ്യ അധികൃതര്‍ രേഖപ്പെടുത്തി. ഫിനാന്‍സ് ഹബിന്റെ പ്രതിദിനം ഇത് 1,886 കേസുകളാണ്.
” സ്ഥിതിഗതികള്‍ അതീവ ഗുരതരമായിക്കൊണ്ടിരിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്. സാഹചര്യം നിയന്ത്രണവിധേയമാക്കാനുള്ള ഒരു ലക്ഷണം പോലും ഇല്ല,” ലാം പറഞ്ഞു.
ഹോങ്കോംഗില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ