ബെംഗളൂരു: കൊവിഡ് 19 വ്യാപനം കര്‍ണാടക ബി.ജെ.പി മന്ത്രിസഭയില്‍ തര്‍ക്കം സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആരോഗ്യമന്ത്രി ബി. ശ്രീരാമലുവും തമ്മിലാണ് തര്‍ക്കം പരസ്യ പോരിലേക്കെത്തിയത്.
കൊവിഡ് 19നുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങള്‍ ആരോഗ്യ മന്ത്രിയായ ബി. ശ്രീരാമലുവിനെ മറികടന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രിയായ ഡോ. കെ. സുധാകറിന് നല്‍കിയതാണ് തര്‍ക്കത്തിന് കാരണം. രാജ്ഭവന്‍ ഇക്കാര്യം അറിയിച്ച് പ്രസ്താവയും ഇറക്കിയതോടെ ശ്രീരാമലുവിന്റെ പ്രവര്‍ത്തനം മോശമായതിനെ തുടര്‍ന്നാണ് കൊവിഡ് ചുമതല സുധാകറിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.
ഇതിനെ തുടര്‍ന്ന് രോഷത്തിലായ ശ്രീരാമലു യെദിയൂരപ്പയെ രാജിക്കത്തുമായി സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും രണ്ട് മണിക്കൂറിനകം യെദിയൂരപ്പ തന്റെ തീരുമാനം പിന്‍വലിക്കുകയും ശ്രീരാമലുവിന് തന്നെ കൊവിഡ് ഉത്തരവാദിത്വം നല്‍കുകയും ചെയ്തു.
പക്ഷെ ഈ തീരുമാനത്തോട് ഡോ. കെ സുധാകറിനോട് വിയോജിപ്പുണ്ടെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിവാദത്തിന് വഴിവെക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സുധാകര്‍ മൗനം പാലിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.