അന്തിമ ഫലം വന്നിട്ടില്ല; രണ്ടാമത്തെ കൊറോണവൈറസ് സ്ഥിരീകരിച്ചുവെന്നത് പ്രാഥമിക പരിശോധനയിലെ സംശയമെന്ന് ആരോഗ്യമന്ത്രി
coronavirus
അന്തിമ ഫലം വന്നിട്ടില്ല; രണ്ടാമത്തെ കൊറോണവൈറസ് സ്ഥിരീകരിച്ചുവെന്നത് പ്രാഥമിക പരിശോധനയിലെ സംശയമെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2020, 11:00 am

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമതും കൊറോണവൈറസ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്തയില്‍ അന്തിമഫലം കൂടി വരേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വൈറോളജിയില്‍ നിന്ന് ഇത് സംബന്ധിച്ച് സംശയം മാത്രമാണ് അറിയിച്ചതെന്നും ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ രോഗിയ്ക്കാണ് വൈറസ് ബാധയുണ്ടെന്ന സംശയമുള്ളത്. പ്രാഥമിക പരിശോധനയിലുള്ള നിഗമനം മാത്രമാണിതെന്നും മന്ത്രി പറഞ്ഞു.

രോഗി ഐസൊലൊഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുകയാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിയാണ് ചികിത്സയിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫലം പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന കുട്ടിയുടെ നില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു. അന്തിമഫലം ഉടന്‍ ലഭിക്കണമെന്ന് എന്‍.ഐ.വിയോട് പറഞ്ഞിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ചൈനയില്‍ നിന്ന് വരുന്നവരെ നീരിക്ഷിക്കുയാണെന്നും എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്‍ക്യുബേഷന്‍ പിരീഡ് 16 ദിവസമാണെങ്കിലും 28 ദിവസമാണ് കേരളത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. അത്തരക്കാര്‍ വീട്ടില്‍തന്നെ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

പരിശോധനയില്‍ ഇയാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമാവുകായിരുന്നെന്നാണ് കേന്ദ്രം അറിയിച്ചത്. അതേസമയം, ചൈനയില്‍നിന്നും കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയ ആളുകളെയും നിരീക്ഷിച്ച് വരികയാണ്. ഇവരെ രണ്ട് ക്യാമ്പുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചതും കേരളത്തില്‍നിന്നായിരുന്നു.

WATCH THIS VIDEO: