ബ്രസീലില്‍ കൊവിഡ്-19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കൊവഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റി എന്നാരോപിച്ച് ബ്രസീലില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ വ്യത്യസ്തമായ പ്രതിഷേധം. സാവോ പോളോയിലുള്‍പ്പെടെയുള്ള നഗരങ്ങളിലെ വീടുകളിലെ ബാല്‍ക്കണികളില്‍ ആണ് ജനങ്ങള്‍ വീട്ടുലുള്ള പാത്രങ്ങള്‍ തമ്മിലടിച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചത്.
ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സുനാരോ അധികാരത്തില്‍ നിന്ന് പുറത്തു പോവണം എന്നാണ് ഇവര്‍ ബാല്‍ക്കണികളില്‍ നിന്നും വിളിച്ചു പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊവിഡ് റിപ്പോര്‍ട്ടുകള്‍ വന്ന സമയത്ത് പ്രസിഡന്റ് ബൊല്‍സുനാരോ തീര്‍ത്തും ഉദാസീനമായാണ് മഹാമാരിയെ കണ്ടത് എന്ന് നേരത്തെ വിമര്‍ശനം വന്നിരുന്നു.
കൊവിഡിനെതിരെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ വിസമ്മതിച്ച ബൊല്‍സുനാരോ ഈ വൈറസിനെതിരെയുള്ള മുന്‍കകരുതലുകള്‍ കാല്‍പ്പനികവും ഒരു തരം ഹിസ്റ്റീരിയയുമാണെന്നായിരുന്നു പ്രതികരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ രണ്ടു തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
ബ്രസീലില്‍ മന്ത്രിമാര്‍ക്കുള്‍പ്പെടെ 500 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലു പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Coronavirus protest in Brazil sees millions bang pots from balconies https://t.co/SztranRGJk
— BBC News (World) (@BBCWorld) March 19, 2020