| Sunday, 12th April 2020, 2:34 pm

'ദക്ഷിണേഷ്യ പ്രതികൂലമായ കൊടുങ്കാറ്റില്‍പ്പെട്ടിരിക്കുകയാണ്'; കൊവിഡ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് ലോക ബാങ്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് വൈറസ് ബാധ 40 വര്‍ഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട സാമ്പത്തിക പ്രകടനത്തിലേക്ക് ദക്ഷണേഷ്യയെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകബാങ്ക്.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതുവരെ താരതമ്യേന കുറച്ച് കൊവിഡ് വൈറസ് കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും അടുത്ത ഹോട്ട്സ്പോട്ടുകളായേക്കാം എന്ന ആശങ്ക വിദഗ്ദ്ധര്‍ക്കുണ്ടെന്നും ലോക ബാങ്ക് അഭിപ്രായപ്പെട്ടു.

ഇതിനകം തന്നെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യാപകമായ ലോക് ഡൗണ്‍ മിക്ക സാധാരണ പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തില്‍ ആക്കുകയും പാശ്ചാത്യ ഫാക്ടടറികള്‍ ഓഡറുകള്‍ റദ്ദുചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പാവപ്പെട്ട തൊഴിലാളികള്‍ പെട്ടെന്ന് തൊഴിലില്ലാത്തവരായി മാറി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

”ദക്ഷിണേഷ്യ പ്രതികൂലമായ കൊടുങ്കാറ്റില്‍പ്പെട്ടിരിക്കുകയാണ്. ടൂറിസം മരവിച്ചു, വിതരണശൃംഖല താളംതെറ്റി
നിക്ഷേകരുടെയും ഉപഭോക്താക്കളേയും വലിയ രീതിയില്‍ ബാധിച്ചു” റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് അസമത്വത്തിന് വഴിയൊരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരായ തൊഴിലാളികള്‍ക്ക് മതിയായ ആരോഗ്യ സുരക്ഷയോ സാമൂഹ്യ സുരക്ഷയോ കിട്ടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദാഹരണത്തിന് ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നിരവധി അതിഥി തൊഴിലാളികളാണ് അവരുടെ ഗ്രാമങ്ങളിലേക്ക് കാല്‍ നടയായി പോയത്.

ആരോഗ്യ അടിയന്തരാവസ്ഥ തടയുന്നതിനും അവരുടെ ജനങ്ങളെ, പ്രത്യേകിച്ച് ദരിദ്രരും ഏറ്റവും ദുര്‍ബലരുമായവരെ സംരക്ഷിക്കുന്നതിനും, അതിവേഗ സാമ്പത്തിക വീണ്ടെടുക്കലിന് വേദിയൊരുക്കുന്നതിനും സര്‍ക്കാറുകള്‍ നടപടിയെടുക്കേണ്ടതുണ്ടെന്നും ലോക ബാങ്ക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more