| Friday, 21st February 2020, 9:18 pm

കൊറോണ പിടിച്ചു കുലുക്കാന്‍ പോവുന്നത് ആഗോള സാമ്പദ് വ്യവസ്ഥയെ; ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സിന്റെ പഠനം ഇങ്ങനെ,

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ വൈറസ് (COVID-19) ബാധ ചൈന കടന്ന് അയല്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഈ വൈറസ് മെഡിക്കല്‍ രംഗത്തിനു പുറമെ ആഗോള സാമ്പത്തിക രംഗത്തിനും അപകടമാവും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് എകണോമിക്‌സ് ഇതു സംബന്ധിച്ച് നടത്തിയ പഠനത്തില്‍ 2020 ല്‍ ചൈനയുടെ ജി.ഡി.പി വളര്‍ച്ച 5.4% കുറയുമെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 6% ആയിരുന്നു.

കൊറോണ വൈറസിന്റെ പ്രത്യഘാതം രണ്ടു തരത്തിലാണ് സാമ്പത്തികമായി ബാധിക്കുക. ഇതില്‍ ഒന്നാമത്തേത് ഏഷ്യയില്‍ കൊറോണ വ്യാപനം ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ആഗോള ജി.ഡി.പി 400 ബില്യണ്‍ ഡോളര്‍ അഥവാ 0.5% കുറയും. മറ്റൊന്ന് കൊറോണ ഏഷ്യക്കു പുറമെയുള്ള രാജ്യങ്ങളില്‍ വ്യാപകമായാല്‍ ആഗോള ജി.ഡി.പിയില്‍ 1.1 ട്രില്യണ്‍ ഡോളര്‍ അഥവാ 1.3% കുറവു വരും. സാമ്പത്തിക നിലയില്‍ 16-ാം സ്ഥാനത്തുള്ള ഇന്ത്യോനേഷ്യയിലെ മൊത്തം വാര്‍ഷിക വരുമാനം നഷ്ടപ്പെടുന്നതിനു തുല്യമായിരിക്കും ഇത്തരത്തിലൊരു ഇടിവ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയില്‍ കൊറോണ വ്യാപനത്തിന്റെ തോത് താരതമ്യേന ഈ ആഴ്ച കുറവാണ്. എന്നാല്‍ ചൈനയ്ക്കു പുറമെ അയല്‍ രാജ്യമായ ദക്ഷിണ കൊറിയയില്‍ കൊറോണ വ്യാപിക്കുന്നുണ്ട്. വെള്ളിയാഴ്ച 100 പേര്‍ക്കാണ് ദക്ഷിണ കൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 204 പേര്‍ക്കാണ് ഇവിടെ ആകെ കൊറോണ സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരണപ്പെടുകയും ചെയ്തു. ഏഷ്യയിലെ മാര്‍ക്കറ്റ് ഭീമന്‍മാരായ ദക്ഷിണ കൊറിയയെയും ചൈനയെയും കൊറോണ തളര്‍ത്തിയാല്‍ അത് റിപ്പോര്‍ട്ടില്‍ പറയുന്ന സാമ്പത്തിക മാന്ദ്യത്തിന് വഴി വെക്കും എന്നുറപ്പാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more