| Friday, 20th March 2020, 8:47 am

കൊവിഡ്: രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ സാഹചര്യം; ആഗോള മരണനിരക്ക് 9,881; മരണത്തണുപ്പില്‍ ഇറ്റലി, ഇന്നലെ മരിച്ചത് 427 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗോള തലത്തില്‍ കൊവിഡ് മരണനിരക്ക് 9,881 ആയി. ആകെ 2,42,000 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധസമയത്തേക്കാളും 2008ലെ സാമ്പത്തിക മാന്ദ്യത്തെക്കാളും 1918ലെ സ്പാനിഷ് ഫ്‌ളുവിനെക്കാളും ദുരിതമാണ് കൊറോണ ലോകത്തിന് നല്‍കുക എന്നാണ് വിലയിരുത്തലുകള്‍.

ഇറ്റലിയിലാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. വ്യാഴാഴ്ച മാത്രം 427 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ചൈനയില്‍ രോഗം പടര്‍ന്നപ്പോള്‍ ഉണ്ടായ ഒറ്റദിവസത്തെ മരണ സംഖ്യയെക്കാള്‍ ഉയര്‍ന്ന എണ്ണമാണിത്.

ചൈനയില്‍ വ്യാഴാഴ്ച 39 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം. 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലെ കൊവിഡ് മരണ സംഖ്യ 3,248 ആയി. 80,967 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചൈനയില്‍ സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്യാത്ത രണ്ടാമത്തെ ദിവസമായിരുന്നു ഇന്നലെ.

നാല് കോടി ജനങ്ങളോട് വീടിന് പുറത്തേക്കിറങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more