തിരുവനന്തപുരം: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. സംസ്ഥാനത്ത് 228 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും കെ.കെ ഷൈലജ പറഞ്ഞു.
ചൈനയിലെ കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
വുഹാനില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് ചികിത്സക്കുള്ള സാഹചര്യങ്ങള്‍ സംസ്ഥാനം ഒരുക്കിയിട്ടുണ്ട്. വുഹാനിലും യിച്ചാങ് നഗരത്തിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.