'ഒരു നല്ല നാളേയ്ക്കു വേണ്ടി കുറച്ച്കാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം' ലോക് ഡൗണ്‍ തുടരേണ്ടിവന്നാലും ജനങ്ങള്‍ സഹകരിക്കണമെന്ന് വെങ്കയ്യാ നായിഡു
national lock down
'ഒരു നല്ല നാളേയ്ക്കു വേണ്ടി കുറച്ച്കാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം' ലോക് ഡൗണ്‍ തുടരേണ്ടിവന്നാലും ജനങ്ങള്‍ സഹകരിക്കണമെന്ന് വെങ്കയ്യാ നായിഡു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th April 2020, 3:14 pm

ന്യൂദല്‍ഹി: ഏപ്രില്‍ 14 ന് ശേഷവും ലോക് ഡൗണിന്റെ പ്രയാസങ്ങള്‍ തുടരുകയാണെങ്കിലും സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറായിരിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.

ഉത്തര്‍പ്രദേശ്, ആസാം, തെലങ്കാനാ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”ഒരു നല്ല നാളയ്ക്കു വേണ്ടി കുറച്ച്കാലം അല്പം പ്രയാസങ്ങള്‍ സഹിച്ച് ജീവിക്കാം”, അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കുന്നത് തീരുമാനിക്കുന്നതില്‍ അടുത്ത ആഴ്ച നിര്‍ണായകമാകുമെന്നും നായിഡു പറഞ്ഞു.

”എന്തു തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം. ഏപ്രില്‍ 14 ന് ശേഷവും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നിലവിലെ അതെ മനോഭാവം തന്നെ തുടര്‍ന്നും ഉണ്ടാകണം,” അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ആരോഗ്യത്തിനാണോ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കാണോ മുന്‍ഗണ കൊടുക്കേണ്ടത് എന്നതാണ് ചര്‍ച്ച നടക്കുന്നത്. എന്റെ കാഴ്ചപ്പാടില്‍, സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് മറ്റൊരു ദിവസം കാത്തിരിക്കാമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അത് കഴിയില്ല,’ ഉപരാഷ്ട്രപതി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ