ന്യൂദല്‍ഹി: രാജ്യത്ത ലോക് ഡൗണ്‍ നീട്ടാനുള്ള തീരുമാനത്തെ വിമര്‍സിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് നേതാക്കള്‍. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.
നിലവിലെ ലോക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടാതെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വിയുടെ പ്രതികരണം.
ഡെന്മാര്‍ക്കിന്റെ രാജകുമാരനില്ലാത്ത ഹാംലെറ്റിനെപ്പോലെയാണ് ലോക് ഡൗണ്‍ നീട്ടാനുള്ള തീരുമാനമെന്നാണ് സിങ്‌വി പറഞ്ഞത്.
” കരയൂ എന്റെ പ്രിയ രാജ്യമേ” എന്നാണ് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ പ്രതികരണം.
ദരിദ്രരായെ മനുഷ്യരെ 21 ദിവസത്തിന്റെ കൂടെ 19 ദിവസമ കൂടി സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നെന്നും ഭക്ഷണവും പണവും ഉണ്ടായിട്ടും സര്‍ക്കാര്‍ അത് വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണിനെ പിന്തുണയ്ക്കുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഉപജീവനത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി ദുരിതാശ്വാസം തീര്‍ച്ചയായും പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഗ്രസ് എം.പി ശശിതരൂര്‍ ലോക്ഡൗണിനെക്കുറിച്ച പ്രതികരിച്ചത്.