| Saturday, 21st March 2020, 9:25 pm

കൊവിഡ് 19; ജാമിഅയിലെ പൗരത്വ വിരുദ്ധ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതായി ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി. സമരം തുടങ്ങി 100-ാം ദിവസമായ ശനിയാഴ്ചയാണ് താല്‍ക്കാലികമായി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്.

‘ഏഴാം ഗേറ്റില്‍ തുടര്‍ന്നുവരുന്ന 24 മണിക്കൂര്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സമര വളണ്ടിയര്‍മാര്‍ ജാഗ്രത പാലിക്കണം’

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ശനിയാഴ്ച മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്തിരുന്നു.

നേരത്തെ കൊവിഡ് 19 വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more