| Friday, 31st July 2020, 9:14 pm

'ഇത് നൂറ്റാണ്ടിലെ ആരോഗ്യപ്രതിസന്ധി'; കൊവിഡ് വറുതി കാലങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കൊവിഡ് 19 നൂറ്റാണ്ടിലെ ആരോഗ്യപ്രതിസന്ധിയാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ്. ഭാവിയിലും വളരെ കാലം ദുരന്തത്തിന്റെ വ്യാപ്തി പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ അടിയന്തരയോഗത്തിലായിരുന്നു ടെഡ്രോസിന്റെ പരാമര്‍ശമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കൊവിഡിന് മുന്‍പുള്ള ലോകത്തേക്ക് അത്ര പെട്ടെന്ന് മടങ്ങിപ്പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ടെഡ്രോസ് പറഞ്ഞിരുന്നു.

യൂറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ജൂലൈ ആദ്യം പറഞ്ഞിരുന്നു.

ലോകത്താകമാനം 1,75,73,723 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,78,582 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

46,52,842 പേരെ രോഗം ബാധിച്ച അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. 26,13,789 രോഗബാധിതരുള്ള ബ്രസീല്‍ രണ്ടാമതും 16,77,853 രോഗബാധിതരുള്ള ഇന്ത്യ മൂന്നാമതുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more