ഡെറാഡൂണ്‍: രാജ്യത്ത് കൊവിഡ് മരണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലും വൈറസ് വ്യാപനത്തെ കാര്യമാക്കാതെ വിചിത്ര പ്രസ്താവന നടത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്.
രോഗം പരത്തുന്ന കൊറോണ വൈറസിനും ഒരു ജീവനുണ്ടെന്നും അവയ്ക്കും മറ്റുള്ളവരെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നുമായിരുന്നു റാവത്തിന്റെ പ്രസ്താവന.
‘കൊറോണ വൈറസും ജീവനുള്ള വസ്തുവാണ്. നമ്മളെപ്പോലെ ജീവിക്കാന്‍ അതിനും അവകാശമുണ്ട്. പക്ഷെ സ്വയം ബുദ്ധിമാനെന്ന് വിചാരിക്കുന്ന നമ്മള്‍ മനുഷ്യര്‍ അവരെ തുരത്തിയോടിക്കുന്നു. അതുകൊണ്ടവര്‍ വീണ്ടും മാറ്റങ്ങള്‍ സ്വീകരിച്ച് വീണ്ടും രംഗത്തുവരുന്നു,’ ത്രിവേന്ദ്ര സിംഗ് പറഞ്ഞു.
‘വൈറസിനെ ഒരു സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കുകയാണ് വേണ്ടതെന്നും അല്ലാതെ അതിനെ നശിപ്പിക്കുകയല്ല ചെയ്യേണ്ടതെന്നുമാണ് ത്രിവേന്ദ്ര സിംഗിന്റെ പ്രസ്താവന.
വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ത്രിവേന്ദ്രസിംഗിനെതിരെ രൂക്ഷവിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാജ്യം കൊവിഡ് രണ്ടാം തരംഗത്തെ നേരിടുമ്പോള്‍ എത്ര നിസ്സാരമായി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുന്നുവെന്നാണ് ചിലര്‍ ചോദിച്ചത്.
ഈ പ്രതിസന്ധി ഘട്ടത്തില്ലെങ്കിലും മണ്ടത്തരം വിളമ്പാതെയിരുന്നൂടെയെന്നും മന്ത്രിമാര്‍ തന്നെ ഇത്തരം അപക്വമായ പ്രസ്താവനകള്‍ നടത്തുന്നത് നാണക്കേടാണെന്നും ചിലര്‍ കമന്റ് ചെയ്തു.
വൈറസിന്റെ ജീവനെപ്പറ്റി അത്ര ഉത്കണ്ഠയുണ്ടെങ്കില്‍ അവയെ മോദിയുടെ സെന്‍ട്രല്‍ വിസ്തയില്‍ താമസിപ്പിച്ചോളുവെന്നും അതോടെ രാജ്യം സുരക്ഷിതമാകുമെന്നും ചിലര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക