ന്യൂദല്‍ഹി: 2021 ഫെബ്രുവരിയോടു കൂടി ഇന്ത്യന്‍ ജനസംഖ്യയിലെ പകുതി പേര്‍ക്കും കൊവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയിലെ അംഗം. ഇത് രോഗവ്യാപനം കുറയുന്നതിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 75 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ സെറോളജിക്കല്‍ സര്‍വേ പ്രകാരം 14 ശതമാനം പേര്‍ക്ക് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു എന്നാണ് കണക്ക്. എന്നാല്‍ ഇതു തെറ്റാണെന്നും ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും നിലവില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും ഫെബ്രുവരിയില്‍ ഇത് 50 ശതമാനമായി ഉയരുമെന്നുമാണ് കാണ്‍പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടെക്‌നോളജിയിലെ പ്രൊഫസറും വിഗദ്ധ സമിതി അംഗവുമായ മണീന്ദ്ര അഗര്‍വാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളെ കൂടി ഉള്‍പ്പെടുത്തി പുതിയ മാതൃകയിലാണ് കമ്മിറ്റി കണക്കെടുപ്പ് നടത്തിയത്. കൊവിഡ് ബാധിച്ചതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍, അല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു കാറ്റഗറികളാക്കി ഇവ തിരിച്ചു. മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഒരു മാസം കൊണ്ട് മാത്രം 2.6 ദശലക്ഷം കൊവിഡ് കേസുകള്‍ രാജ്യത്ത് വര്‍ധിക്കാന്‍ ഇടയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക