ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളില്‍ കൊറോണ വ്യാപനം മുമ്പത്തേക്കാള്‍ കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിലാണ് ഈ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ രേഖപ്പെടുത്തിയ കേസുകളില്‍ 42 ശതമാനം കൊവിഡ് രോഗികള്‍ കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
ദല്‍ഹിയില്‍ രേഖപ്പെടുത്തിയ കേസുകളില്‍ 1075 രോഗികളില്‍ നിന്ന് 613 ആയി കുറഞ്ഞു. അതേസമയം ആന്ധ്രയില്‍ കൊവിഡ് കേസുകള്‍ 20 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം 16 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് 19 മരണനിരക്ക് ജൂണ്‍ 18 ന് 3.33 ശതമാനമായിരുന്നു. ഇപ്പോള്‍ അതില്‍ നിന്ന് 2.25 ശതമാനത്തിലേക്ക് കൊവിഡ് മരണനിരക്ക് താഴ്ന്നിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
‘ ലോകത്ത് കൊവിഡ് മരണനിരക്ക് ഏറ്റവും കുറവുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. വീടുകള്‍ തോറുമുള്ള സര്‍വ്വേകളിലൂടെയും കണ്ടൈന്‍മെന്റ് ഉള്‍പ്പടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചതും കൊവിഡ് പ്രതിരോധത്തിന് സഹായിച്ചിട്ടുണ്ട്’- കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം ഏകദേശം 30000 പേരാണ് കൊവിഡില്‍ നിന്ന് മുക്തരായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക