| Thursday, 16th April 2020, 10:28 pm

കൊവിഡ് സമ്പന്നരുടെ രോഗമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; സംസ്ഥാനത്ത് ഇത് വരെ മരിച്ചത് 15 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് 19 രോഗം സമ്പന്നരുടെ രോഗമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. സെക്രട്ടറിയേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിദേശത്ത് പോയി വന്ന സമ്പന്നരായാലാണ് ഈ രോഗം വ്യാപിക്കപ്പെട്ടത്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ ഈ വൈറസിനെ ഇറക്കുമതി ചെയ്തു. ഈ വൈറസ് പിറന്നത് തമിഴ്‌നാട്ടിലല്ലെന്നും പളനിസ്വാമി പറഞ്ഞു.

കെവിഡ് രോഗബാധ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്.

ഇത് വരെ 1267 ആളുകള്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേരാണ് മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more