കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണയെന്ന് സ്ഥിരീകരണം; മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് കേന്ദ്രം
national news
കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണയെന്ന് സ്ഥിരീകരണം; മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2020, 9:39 am

തിരുവനനന്തപുരം: കേരളത്തില്‍ നിന്നുള്ള ഒരാള്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍. രോഗം സ്ഥിരീകരിച്ചയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.

പരിശോധനയില്‍ ഇയാള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് വ്യക്തമാവുകായിരുന്നെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സ്ഥിരീകരിച്ചയാള്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും കേന്ദ്രം അറിയിച്ചു.

അടുത്തിടെ ചൈന സന്ദര്‍ശിച്ച് തിരിച്ചെത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രോഗിയെ സംബന്ധിച്ച യാതൊരു വിവരങ്ങളും കേന്ദ്രം പുറത്തുവിട്ടിട്ടില്ല.

അതേസമയം, ചൈനയില്‍നിന്നും കഴിഞ്ഞ ദിവസം ഇന്ത്യയില്‍ തിരിച്ചെത്തിയ ആളുകളെയും നിരീക്ഷിച്ച് വരികയാണ്. ഇവരെ രണ്ട് ക്യാമ്പുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചതും കേരളത്തില്‍നിന്നായിരുന്നു.