World News
കൊറോണ വൈറസ്; ജപ്പാനില്‍ ആദ്യ മരണം, ചൈനയില്‍ ഒരു ദിവസത്തിനിടെ മരണപ്പെട്ടത് 242 പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 13, 05:04 pm
Thursday, 13th February 2020, 10:34 pm

ടോക്കിയോ: കൊറോണ വൈറസ് ബാധ മൂലം ജപ്പാനില്‍ ആദ്യ മരണം. ടോക്കിയോയ്ക്ക് സമീപമുള്ള നഗരത്തിലെ 80 കാരിയാണ് കൊറോണ മൂലം മരണപ്പെട്ടത്. ചൈനയ്ക്കു പുറത്ത് കൊണോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സ്ഥലമാണിത്. നേരത്തെ ഫിലിപ്പീന്‍സിലും ഹോങ്‌കോങ്കിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജപ്പാനില്‍ 20 ലധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാന്റെ ആഡംബര കപ്പലില്‍ നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയില്‍ ബുധനാഴ്ച മാത്രം 242 പേരാണ് കൊറോണ മൂലം മരണപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു മുമ്പത്തെ ദിവസത്തെ മരണ നിരക്കിനേക്കാള്‍ ഇരട്ടിയാണിത്. ഇതോടെ 1367 പേരാണ് കൊറോണ വൈറസ് മൂലം മരണപ്പെട്ടിരിക്കുന്നത്. ചൈനയില്‍ ഇതു വരെ 59,805 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ കൊറോണ വൈറസ് ബാധയുടെ ഔദ്യോഗിക നാമം COVID-19 എന്നാക്കിയിരുന്നു.
ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കൊറോണയ്ക്ക് ഇപ്പോള്‍ പേര് കണ്ടു പിടിച്ചിരിക്കുന്നു. COVID-19 എന്നാണ് പേര്,’ ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെട്രോസ് അധനം ഗെബ്രെയേസസ് പറഞ്ഞു. ജനീവയിലെ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസിന് എത്രയും പെട്ടെന്ന് വാക്സിന്‍ കണ്ടുപിടിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.