ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി. 2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.
വൈറസ് ബാധ ക്രമാതീതമായി പടരുന്നതിനാല്‍ ഹുബൈയില്‍ യാത്രാ നിരോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ചൈനയിലെ 12 നഗരങ്ങളിലാണ് യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹുബൈയില്‍ മാത്രം പത്തു ലക്ഷത്തോളം മെഡിക്കല്‍ ജീവനക്കാരാണ് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിനായി രംഗത്തുള്ളത്. വുഹാനിലെ യു.എസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ അമേരിക്ക നാളെ തിരിച്ചു കൊണ്ടു പോകും.
കൊറോണ വൈറസ് ബാധ ശരീരത്തില്‍ കടന്ന് 14 ദിവസത്തിനിടയിലാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുക. ഈ ഘട്ടത്തില്‍ വൈറസ് ബാധയേറ്റയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണാത്തതിനാല്‍ രോഗ വ്യാപനം തടയല്‍ ദുഷ്‌കരമാണ്.
ചൈനയ്ക്ക് പുറമെ ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്നവൈറസ് ഒരു കൊറോണ വൈറസായിരുന്നു.
ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.