| Thursday, 26th March 2020, 3:13 pm

കൊവിഡ് സീസണല്‍ രോഗമായി വരാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ്-19 കാലാവസ്ഥാ ഘടനയ്ക്കനുസരിച്ച് സീസണലായി വരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകനായ അന്റണി ഫോസി എന്ന ശാസ്ത്രജ്ഞനാണ് ഇക്കാര്യം അറിയിക്കുന്നത്. തണുപ്പു കാലാവസ്ഥയിലാണ് വൈറസിനു കൂടുതല്‍ ശക്തി എന്നു പറയുന്ന ഇദ്ദേഹം ഭൂമിയുടെ തെക്കന്‍ ഭാഗത്തേക്ക് തണുപ്പ് കാലാവസ്ഥയാവാന്‍ പോവുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

‘ തെക്കന്‍ ആഫ്രിക്കയിലും തെക്കന്‍ ഭാഗത്തുള്ള രാജ്യങ്ങളിലും തണുപ്പുകാലത്തേക്ക് നീങ്ങാനിരിക്കെ ഇവിടെ പുതിയ കേസുകള്‍ കാണുന്നുണ്ട്. ഇവിടെ ഇത്തരത്തില്‍ ഒരു വ്യാപനം ഉണ്ടാവുകയാണെങ്കില്‍ ഇതിന്റെ ഒരു ചാക്രിക പ്രവര്‍ത്തനത്തനും നമ്മള്‍ കരുതിയിരിക്കേണ്ടതാണ്’ ആന്റണി ഫോസി പറഞ്ഞു. അതിനാല്‍ തന്നെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ എത്രയും പെട്ടന്ന് കണ്ടുപിടിക്കേണ്ടത് ആവശ്യമാണെന്നും ഇദ്ദേഹം പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ നമ്മളിതിനെ പ്രതിരോധിക്കുന്നതില്‍ വിജയിക്കുമെന്നെനിക്കറിയാം. പക്ഷെ നമ്മള്‍ അടുത്ത ചാക്രിക പ്രവര്‍ത്തനത്തിന് തയ്യാറെടുക്കേണ്ടതാണ്’ ശാസ്ത്രജ്ഞന്‍ പറഞ്ഞു.

കൊറോണ വൈറസിന് തണുത്ത കാലാവസ്ഥയിലാണ് കൂടുതല്‍ പ്രഹര ശേഷി എന്നാണ് ഇദ്ദേഹം പറയുന്നത്. തണുത്ത കാലാവസ്ഥ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്നത് ഇതിനൊരു കാരണമെന്ന് ഇദ്ദേഹം പറയുന്നു. മറ്റൊരു കാരണം വൈറസിനെ സംരക്ഷിച്ചു നിര്‍ത്തുന്ന കൊഴുപ്പിന്റെ പാളി ചൂടില്‍ വേഗം നശിച്ചു പോവുന്നതുമാണെന്നും ഇദ്ദേഹം പറയുന്നു. അതേസമയം ശരീരത്തില്‍ വൈറസ് പ്രവേശിച്ചു കഴിഞ്ഞാല്‍ ചൂട് കാലാവസ്ഥയായാലും രോഗബാധ വരുമെന്ന് നേരത്തെ സ്ഥിരീകരിച്ചതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡിനെതിരെ നിലവില്‍ അമേരിക്കയും ചൈനയും വാക്‌സിന്‍ പരീക്ഷണം നടത്തിയിട്ടുണ്ട് എന്നാല്‍ ഇത് വിജയകരമാവുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more