| Thursday, 21st May 2020, 11:09 am

'ഇന്ത്യയിൽ നിന്നും വരുന്ന കൊറോണ വൈറസ് ഇറ്റലിയിലേയും ചൈനയിലേക്കാളൂം ഭീകരം'; വിദ്വേഷ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: ഇന്ത്യയിൽ നിന്നും വരുന്ന കൊറോണ വൈറസ് ഇറ്റലിയിലേയും ചൈനയിലേക്കാളും ഭീകരമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി. ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് അനധികൃതമായി ആളുകൾ വരുന്നത് കൊണ്ട് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കൂടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേപ്പാളിൽ ഇതുവരെ 427 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി പേർ രാജ്യത്ത് എത്തുന്നത് കൊണ്ട് തന്നെ കൊവിഡ് കേസുകൾ നിയന്ത്രിക്കുന്നത് ശ്രമകരമായ ദൗത്യമായി മാറിയിരിക്കുകയാണ് എന്നും നേപ്പാൾ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

“ഇന്ത്യയിൽ നിന്ന് അനധികൃതമായി വരുന്നയാളുകളാണ് നേപ്പാളിൽ കൊവിഡ് പടർത്തുന്നതിന് പ്രധാന ഉത്തരവാദികൾ. രാജ്യത്തെ തന്നെ ചില പ്രാദേശിക നേതാക്കൾ ടെസ്റ്റിങ്ങ് പോലും നടത്താതെ ആളുകളെ നേപ്പാളിലേക്കെത്തിക്കുന്നതിൽ സഹായിക്കുന്നുണ്ട്”. നേപ്പാൾ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി നേപ്പാളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ ജൂൺ 2 വരെ നീട്ടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more