ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് എതിര്‍പ്പുണ്ടെന്ന് അറിയിച്ച് ചൈന. പൗരന്‍ന്മാരെ ഒഴിപ്പിക്കുന്നതില്‍ ലോകാരോഗ്യ സംഘടന എതിര്‍പ്പറിയിച്ചുവെന്നും ചൈന പറഞ്ഞു.
ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും മറ്റും പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി വിവിധ രാജ്യങ്ങള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് ചൈന എതിര്‍പ്പറിയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികളുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു. ജപ്പാന്‍, ജെര്‍മനി, മൊറോക്കോ, യു.എസ്, ബ്രിട്ടന്‍, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. വുഹാന്‍ നഗരത്തില്‍ അകപ്പെട്ട ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ആളുകളെ സുരക്ഷിതരാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും ഉന്നതതലയോഗത്തില്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മറ്റ് രാജ്യങ്ങള്‍ ആളുകളെ ഒഴിപ്പിക്കുന്നതില്‍ ചൈന എതിര്‍പ്പറിയിച്ചത്.
വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വുഹാനില്‍ നിന്നും ചൈനയില്‍ നിന്നും ഉള്‍പ്പെടെ വിദേശത്ത് നിന്നുവരുന്നവരെല്ലാം സ്വമേധയാ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേരള ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചിരുന്നു.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും കെ.കെ ഷൈലജ പറഞ്ഞു. കേരളത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്നും എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു.