| Wednesday, 5th February 2020, 10:24 pm

കൊറോണ വൈറസ്; യു.എ.ഇയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് സൗജന്യ ചികിത്സ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: യു.എ.ഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്കും ചികിത്സ ലഭ്യമാക്കണമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

നിലവില്‍ കൊറോണ സംശയിക്കുന്ന കേസുകളും സ്ഥിരീകരിച്ച കേസുകളും അത്യാഹിത കേസുകളായി പരിഗണിക്കാന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡി.എച്ച്.ഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡി.എച്ച്.ഒ ലൈസന്‍സ് ഉള്ള എല്ലാ ആശുപത്രികള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരെയും ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളവര്‍, ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ എന്നിങ്ങനെ രണ്ടു പട്ടികയില്‍ പെടുത്താനും നിര്‍ദ്ദേശമുണ്ട്.

ഇന്‍ഷൂറന്‍സ് ഉള്ളവരുടെ ചികിത്സ ചെലവ് അതത് ഇന്‍ഷുറന്‍സ് കമ്പനികളുടെ പരിധിയിലായിരിക്കും പെടുക. ഇന്‍ഷുറന്‍സ് ഇല്ലാത്തവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ഇത് കൊറോണ സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ബാധകമായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയും ഉറപ്പു വരുത്തുന്നതിനാണ് ഇത്തരത്തിലൊരു നടപടിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍രെ പത്രക്കുറിപ്പില്‍ വ്യകര്തമാക്കുന്നു.
നിലവില്‍ 5 പേര്‍ക്കാണ് യു.എ.ഇയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ നാലു പേരും ചൈനീസ് കുടുംബാംഗങ്ങളാണ്. ഒരാള്‍ ചൈനീസ് സഞ്ചാരിയുമാണ്. ഇവര്‍ നിലവില്‍ യു.എ.ഇയില്‍ ചികിത്സയിലാണ്.

We use cookies to give you the best possible experience. Learn more