| Tuesday, 16th June 2020, 7:55 am

കൊവിഡ്; ലോകത്താകെ രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 8,005,294 ആയി. അമേരിക്കയില്‍ 2,111,622 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലുള്ളത് ബ്രസീലിലാണ്. 888,271 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. റഷ്യയില്‍ 536,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് കേസുകളില്‍ നാലാ സ്ഥാനത്തുള്ള ഇന്ത്യയില്‍ 332,424 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.കെയില്‍ 298,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് മരണങ്ങളുടെ കാര്യത്തിലും അമേരിക്ക തന്നെയാണ് മുന്നില്‍. യു.എസില്‍ 116,114 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബ്രസീലില്‍ 43,959 പേരും. യു.കെയില്‍ 41,821 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ 34,371 പേരും ഫ്രാന്‍സില്‍ 29,439 പേരും കൊവിഡ് ബാധിച്ച് മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more