| Monday, 17th February 2020, 12:27 pm

'മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരമാണ് കൊറോണ'; വിവാദപരാമര്‍ശവുമായി ഹിന്ദുമഹാസഭാധ്യക്ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ് കൊറോണ വൈറസ് എന്ന് ഹിന്ദുമഹാസഭാ അധ്യക്ഷന്‍ ചക്രപാണി മഹാരാജ്.

” കൊറോണ ഒരു വൈറസ് അല്ല, പക്ഷേ സാധൂജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. അവയെ ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് എത്തിയിരിക്കുന്നത്”, ചക്രപാണി മഹാരാജ് പറഞ്ഞു.

വിശ്വസിച്ചാലും ഇല്ലെങ്കിലും മൃഗങ്ങളെ കൊല്ലരുതെന്നും സസ്യാഹാര ത്തിലേക്ക് തിരിയണമെന്നും ഓര്‍മ്മിക്കാന്‍ നരസിംഹാവതാരത്തെപ്പോലെ പിറവി എടുത്തതാണ് കൊറോണ എന്നാണ് മഹാരാജ് പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് മുന്‍പും ഇത്തരത്തിലുള്ള വിവാദ പരാമര്‍ശവുമായി ചക്രപാണി രംഗത്തെത്തിയിട്ടുണ്ട്.കൊറോണ വൈറസിനെ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് മാറ്റാമെന്നാണ് ചക്രപാണി പറഞ്ഞിരുന്നു. നോവല്‍ കൊറോണ വൈറസിനെ കൊല്ലാനും ലോകത്ത് അത് കൊണ്ടുണ്ടായ പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനും പ്രത്യേക യാഗം നടത്തുമെന്നും മഹാരാജ് പറഞ്ഞിരുന്നു. ഓം നമഃ ശിവായ ചൊല്ലി ദേഹത്ത് ചാണകം തേച്ചു പുരട്ടാനാണ് ചക്രപാണി നിര്‍ദ്ദേശിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more