ലക്നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്ന് ബി.ജെ.പി എം.പി ജസ്കൗര് മീന. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള ബി.ജെ.പി എം.പിയാണ് ജസ്കൗര്.
‘ഞങ്ങള്‍ ആത്മീയശക്തികളുടെ പിന്തുടര്ച്ചക്കാരും വിശ്വാസികളുമാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ കൊവിഡ് ഇല്ലാതാകും’, മീന പറഞ്ഞു.
നേരത്തെ സമാന പരാമര്‍ശവുമായി മധ്യപ്രദേശ് പ്രോടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മ്മ രംഗത്തെത്തിയിരുന്നു.
ആഗസ്റ്റ് 5 നാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നത്. ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ