| Sunday, 9th February 2020, 7:54 pm

കൊറോണ വൈറസ്: സംസ്ഥാനത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍കൂടി അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശികളായ ബിപീഷ്, പ്രദോഷ് എന്നിവരാണ് അറസ്റ്റിലായതെന്ന് മന്ത്രി എ.സി മൊയ്തീന്‍ വ്യക്തമാക്കി.

കുന്ദംകുളത്ത് കൊറോണ സ്ഥിരീകരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് രണ്ടുപേരെ അറസ്റ്റുചെയ്തത്. അതേസമയം തൃശ്ശൂരിലെ കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ രണ്ടാമത്തെ പരിശോധനയില്‍ ഫലം നെഗറ്റീവാണ്. അടുത്ത ഫലം കൂടി നെഗറ്റീവ് ആയാല്‍ ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ത്ഥിയുടെ പരിശോധന നടത്തിയത്.

വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.

ഇത്തരം വാര്‍ത്തകള്‍ തയാറാക്കി പോസ്റ്റ് ചെയ്യുന്നവരെയും അവ ഫോര്‍വേഡ് ചെയ്യുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനും സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ക്കും സൈബര്‍ സെല്ലിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ ബാധയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more