16 പേരുടെ രക്ത സാമ്പിളുകള്‍ പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കായി അയച്ചിട്ടുള്ളതില്‍ 10 പേരുടെ രക്ത സാമ്പിളുകളില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആറുപേരുടെ രക്തസാമ്പിളുകളുടെ ഫലം കൂടി വരാനുണ്ട്.
നിലവില്‍ നല്‍കിയിരിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ചൈനയില്‍ നിന്നു വരുന്നവര്‍ പുറത്തിറങ്ങി നടക്കരുതെന്നും വീടുകളില്‍ തന്നെയിരിക്കണമെന്നും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ചൈനയിലെ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവെക്കാന്‍ പോകുന്നതായി എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.
നിരീക്ഷണത്തിലിരിക്കുന്നവര്‍ക്ക് പനി, ചുമ, ശ്വാസതടസം, എന്നീ രോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ എത്രയും പെട്ടെന്ന് എല്ലാ ജില്ലകളിലും ഒരുക്കിയിട്ടുള്ള പ്രത്യേക ചികിത്സ സംവിധാനവുമായി നേരിട്ട് ബന്ധപ്പെട്ട ശേഷം ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സംവിധാനങ്ങളുടെ ഫോണ്‍ നമ്പരും വിശദ വിവരങ്ങളും 0471 255 2056 എന്ന നമ്പരില്‍ വിളിച്ചാല്‍ ലഭ്യമാകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പറഞ്ഞിരുന്നു.