ചൈനയില്‍ കൊറോണയുടെ പേര് ഇനി മുതല്‍ എന്‍.സി.പി; താത്കാലിക ഔദ്യോഗിക നാമം നല്‍കി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍
World News
ചൈനയില്‍ കൊറോണയുടെ പേര് ഇനി മുതല്‍ എന്‍.സി.പി; താത്കാലിക ഔദ്യോഗിക നാമം നല്‍കി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 9:35 pm

ബെയ്ജിങ്: കൊറോണയ്ക്ക് താത്കാലിക ഔദ്യോഗിക നാമം നല്‍കി ചൈന. എന്‍.സി.പി എന്നാണ് കൊറോണയ്ക്ക് നല്‍കിയ പുതിയ പേര്. നോവല്‍ കൊറോണ വൈറസ് ന്യൂമോണിയ (Novel Coronavirus Pneumonia)എന്നതിന്റെ ചുരുക്ക രൂപമാണ് എന്‍.സി.പി.

ചൈനയിലെ മോര്‍ണിംഗ് പോസ്റ്റ് ന്യൂസ് പേപ്പറിലാണ് കൊറോണയുടെ ഔദ്യോഗിക നാമം മാറ്റിയതായി റിപ്പോര്‍ട്ടു ചെയ്തത്. സര്‍ക്കാര്‍ വകുപ്പുകളും സംഘടനകളും ഇനിമുതല്‍ എന്‍.സി.പി എന്ന പേരായിരിക്കും ഉപയോഗിക്കുക എന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി.

അതേ സമയം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണയെ നേരിടാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചത്.

ലോകത്താകമാനം ശനിയാഴ്ച വരെ കൊറോണ ബാധിച്ച് മരിച്ചത് 722 പേരാണ്. ജപ്പാന്‍ ആഢംബര കപ്പലിലില്‍ രണ്ടു യാത്രക്കാര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇവരുള്‍പ്പെടെ 64 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മലേഷ്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 16 ആയി.

തായ്ലന്റില്‍ ഏഴു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 32 ആയി. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പിടിപെട്ടത് തായ്ലന്റിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധിതര്‍ക്കുള്ള ചികിത്സയ്ക്കായി രണ്ടാമത് ആശുപത്രി കൂടി നിര്‍മിച്ചു. 1500 ബെഡുകളുള്ള ആശുപത്രിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതു വരെ രണ്ടു ആശുപത്രിയാണ് ചൈന ഇതിനകം കൊറോണ ചികിത്സയ്ക്കായി പണിഞ്ഞിരിക്കുന്നത്.