ന്യൂദല്‍ഹി: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍ രാജ്യങ്ങളിലും സ്ഥിതീകരിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ. കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊച്ചിക്കു പുറമെ, ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, എന്നീ വിമാനത്താവളങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദ്ദേശം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ചൈനയില്‍ ഇതുവരെ 220 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാലു പേര്‍ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെടുകയും ചെയ്തു.
ചൈനയിലെ വുഹാന്‍ സിറ്റിയില്‍ ആണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ ജപ്പാന്‍, തായ്‌ലന്‍ഡ്, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരാകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ത്യ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.